പ്ലസ് വണ്‍ പരീക്ഷക്ക് സ്റ്റേ: കോടതി ഉത്തരവ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് സ്റ്റേ ചെയ്തത്. തിങ്കളാഴച മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
Update: 2021-09-03 15:42 GMT
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ കോടതി ഉത്തരവ് അനുസരിച്ച് തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേസ് വീണ്ടും പരിഗണിക്കുന്ന 13ന് ശേഷം പരീക്ഷാ നടത്തിപ്പില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് സ്റ്റേ ചെയ്തത്. തിങ്കളാഴച മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാല്‍ കുട്ടികള്‍ രോഗബാധിതരാവില്ലെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കാനാവുമോയെന്നും കോടതി ചോദിച്ചു.