ഡോ. വന്ദന ദാസിന്‍റെ കൊലപാതകം: ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു
തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതു വരെ വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുമെന്നും കെ.ജി.എം.ഒ.എ
Update: 2023-05-11 15:46 GMT
കോഴിക്കോട്: ഡോ വന്ദനയുടെ കൊലപാതകത്തെ തുടർന്ന് പ്രഖ്യാപിച്ച സമരം തുടരില്ലെന്ന് സർക്കാർ ഡോക്ടർമാർ. ഉന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമായതിനെ തുടർന്നാണ് സമരം പിന്‍വലിച്ചത്. തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതു വരെ വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
ആശുപത്രി സംരക്ഷണനിയമം പരിഷ്കരിച്ചു കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടാകാത്ത പക്ഷം തുടർ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.