'സി.പി.എമ്മിന്റെ ജില്ലാ നേതൃത്വമാണ് വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ചത്'; വി.ഡി.സതീശൻ

പൊലീസ് ലാഘവത്തോടെയാണ് അന്വേഷണം നടത്തിയതെന്നും സതീശന്‍ പറഞ്ഞു

Update: 2023-12-15 08:08 GMT
Editor : Lissy P | By : Web Desk
Advertising

ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതക കേസ് അട്ടിമറിക്കപ്പെട്ടെന്ന് കോൺഗ്രസ്. സിപിഎമ്മിന്റെ ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിക്കാൻ ഇടപെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേസുമായി മുന്നോട്ട് പോകാൻ കുടുംബത്തെ സഹായിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

വണ്ടിപ്പെരിയാർ കേസിൽ പൊലീസ് ലാഘവത്തോടെയാണ് അന്വേഷണം നടത്തിയത്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും ബാഹ്യമായ ഇടപെടലുകളും അന്വേഷിക്കണമെന്നും വാളയാർ കേസിൽ പാർട്ടിയുമായി ബന്ധമുള്ള പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ചത് പോലെ വണ്ടിപ്പെരിയാർ കേസിലുണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

പോസ്റ്റ് മോര്‍ട്ടം പോലും വേണ്ടെന്ന് പറഞ്ഞയാളാണ് സ്ഥലം എം.എൽ.എ.യെന്നും പൊലീസ് പരാജയപ്പെട്ട സാഹചര്യത്തിൽ പുനരന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ഇടുക്കി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിറിയക് തോമസും പറഞ്ഞു. പ്രാദേശിക വികാരവും വീട്ടുകാരുടെ നിർദേശവും ഉൾക്കൊണ്ടാണ് പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന നിലപാടെടുത്തതെന്ന് വാഴൂർ സോമൻ എം.എൽ.എ.യും പ്രതികരിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News