'SC-ST പീഡനനിരോധന നിയമം ചുമത്തിയില്ല, കേസ് നീണ്ടു പോകുമെന്നായിരുന്നു വിശദീകരണം'; പൊലീസിനെതിരെ കുട്ടിയുടെ അച്ഛന്‍
''കേസിൽ ആനുകൂല്യം ലഭിക്കില്ലെന്ന് കത്ത് വന്നപ്പോഴാണ് വകുപ്പ് ചുമത്തിയില്ലെന്ന് അറിഞ്ഞത്''
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് കുട്ടിയുടെ അച്ഛൻ. പൊലീസ് ഇക്കാര്യത്തിൽ പ്രതിക്ക് ഒപ്പം നിന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കേസ് നീണ്ടു പോകും എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
'കേസിൽ ആനുകൂല്യം ലഭിക്കില്ലെന്ന് കത്ത് വന്നപ്പോഴാണ് വകുപ്പ് ചുമത്തിയില്ലെന്ന് അറിഞ്ഞത്. അർജുൻ പള്ളിയിൽ പോകുന്ന ആളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് അലംഭവം കാണിച്ചു. ഡി.വൈ.എസ്.പിക്ക് പിന്നീട് പരാതി നൽകിയപ്പോള്‍ സി.ഐയെ സമീപിക്കാനായിരുന്നു നിർദേശം. പീരുമേട് എം.എൽ.എ യുടെ കത്തും നൽകി. എന്നാല്‍ പൊലീസ് ഇക്കാര്യത്തിൽ പ്രതിക്ക് ഒപ്പം നിന്നു.എസ്.സി. എസ്.ടി ആക്ട് ഇട്ടാൽ ഡി വൈ എസ് പി അന്വേഷണം നടത്തണം. ഇത് ഒഴിവാക്കാനാണ് വകുപ്പ് ഇടാത്തതെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.