ലീഗിനെ യു.ഡി.എഫിൽ നിന്ന് അടർത്താനുള്ള ശ്രമം നടക്കില്ലെന്ന് വി.ഡി സതീശന്‍

ലീഗ് വർഗീയ പാർട്ടി എന്ന പിണറായി വിജയന്‍റെ നിലപാട് എം.വി ഗോവിന്ദൻ തിരുത്തി

Update: 2022-12-10 06:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: മുസ്‍ലിം ലീഗിനെ യു.എഡി.എഫിൽ നിന്ന് അടർത്താനുള്ള ശ്രമം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലീഗ് വർഗീയ പാർട്ടി എന്ന പിണറായി വിജയന്‍റെ നിലപാട് എം.വി ഗോവിന്ദൻ തിരുത്തി. സി.പി.എമ്മിലെ വിഭാഗീയതയാകാം ഇതിന് കാരണമെന്നും സതീശൻ പറഞ്ഞു. യു.ഡി.എഫില്‍ ഒരു അപസ്വരവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിക്ക് കേരള രാഷ്ട്രീയത്തിൽ ഇപ്പോള്‍ എന്താണ് പ്രസക്തിയെന്ന് സതീശന്‍ ചോദിച്ചു. ഇവിടെ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് പോരാട്ടം. ബി.ജെ.പിയുടെ സ്പേസ് കേരളത്തിൽ നഷ്ടപ്പെട്ടു. അതാണ്‌ അവരെ വിറളി പിടിപ്പിക്കുന്നത്. പല പ്രശ്നങ്ങളിലും ജനങ്ങളുടെ മുൻപിൽ സി.പി.എം പ്രതിക്കൂട്ടിൽ ആണ്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ഇപ്പോൾ ശ്രമം. ഏകീകൃത സിവിൽ കോഡിനെതിരെ രാജ്യസഭയിൽ ജെബി മേത്തർ എതിർത്തിരുന്നു. ഇക്കാര്യം സഭരേഖകളിൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലീഗിനെ കുറിച്ച് കോൺഗ്രസിന് സംശയമില്ലെന്നും നല്ല ബന്ധമാണുള്ളതെന്നും കെ. മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ലീഗ് വിഷയത്തിൽ കോൺഗ്രസ് നിലപാടാണ് ശരിയെന്ന് സി.പി.എം സമ്മതിച്ചു. സി.പി.എം പ്രതികരണത്തിൽ മറുപടി പറയേണ്ടത് ലീഗാണ്. കോൺഗ്രസിനെ ഇല്ലാതാക്കേണ്ടത് നരേന്ദ്ര മോദിക്കൊപ്പം പിണറായി വിജയൻ്റേയും ആവശ്യമാണെന്നും മുരളീധരന്‍ ആരോപിച്ചു.

 മുസ്‍ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന എം.വി ഗോവിന്ദന്‍റെ പരാമർശം എല്‍.ഡി.എഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് വർഗീയ പാർട്ടിയല്ലെന്നത് ഗോവിന്ദന്‍റെ മാത്രം അഭിപ്രായമല്ല . ലീഗ് യു.ഡി.എഫിന്‍റെ അഭിവാജ്യ ഘടകമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News