അനിതയുടെ പുനർനിയമനം; അന്തിമ തീരുമാനം കോടതി ഉത്തരവ് പ്രകാരമെന്ന് ആരോഗ്യമന്ത്രി

അതിജീവിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ടെന്ന് വീണാ ജോർജ് ആവർത്തിച്ചു.

Update: 2024-04-06 14:58 GMT
Advertising

പത്തനംതിട്ട: പി.ബി അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എന്നാൽ, പുനഃപരിശോധന ഹരജി മെഡിക്കൽ ഡയറക്ടർ ഫയൽ ചെയ്യും. അതിൽ അന്തിമ ഉത്തരവിന് വിധേയമായി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഇന്നാണ് കിട്ടിയത്. അതിജീവിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ട്. അന്വേഷണ റിപ്പോർട്ടും അതിലെ നടപടിയുമായി മുന്നോട്ട് പോകണം. അതിൽ വെള്ളം ചേർക്കാൻ പാടില്ല. സാങ്കേതികമായി കുറേ കാര്യങ്ങൾ കോടതിക്ക് മുന്നിൽ എത്തിക്കാനുണ്ട്. അതിനാണ് പുനഃപരിശോധനാ ഹരജി. നടപടിക്രമങ്ങൾ വിവരാവകാശം നൽകി ആർക്കും പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. 

പി.ബി അനിതയുടെ സ്ഥലംമാറ്റവും അതേതുടർന്നുണ്ടായ പ്രതിഷേധവും വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു സർക്കാർ ഇടപെടൽ. പി.ബി അനിതയ്ക്ക് പിന്തുണയുമായി അതിജീവിതയും പ്രതിപക്ഷവും രംഗത്തെത്തിയതോടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച് കോഴിക്കോട് നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ നിയമനം നടത്തുന്നതുവരെ സമരം തുടരുമെന്നാണ് അനിതയുടെ പ്രതികരണം.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News