എന്‍റെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണ്, അതിന്‍റെ ശിക്ഷയാണ് ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്; വിസ്മയയുടെ അച്ഛന്‍

എന്‍റെ മോള്‍ അനുഭവിച്ചതിന്‍റെ കഷ്ടപ്പെട്ടതിന്‍റെ പ്രതിഫലമായിട്ടായിരിക്കും ആ ശിക്ഷയെ കണക്കാക്കുന്നത്

Update: 2022-05-24 04:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്ലം: സമൂഹത്തിന് മാതൃകയാവുന്ന ശിക്ഷയായിരിക്കും പ്രതി അരുൺ കുമാറിന് ലഭിക്കുകയെന്ന് വിസ്‍മയയുടെ രക്ഷിതാക്കൾ. പുതിയ തലമുറക്ക് ഇന്നത്തെ വിധിയിൽ നല്ല സന്ദേശമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും വിസ്മയയുടെ രക്ഷിതാക്കൾ മീഡിയവണിനോട് പറഞ്ഞു.

എന്‍റെ മോള്‍ അനുഭവിച്ചതിന്‍റെ കഷ്ടപ്പെട്ടതിന്‍റെ പ്രതിഫലമായിട്ടായിരിക്കും ആ ശിക്ഷയെ കണക്കാക്കുന്നത്. സ്ത്രീധന പീഡന മരണമെന്നാല്‍ നാലു ചുവരിനുള്ളിലാണ് വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ റോഡില്‍ വച്ച് ,വീട്ടില്‍ വച്ചൊക്കെ ആക്രമണമുണ്ടായിട്ടുണ്ട്. അത്രയും ധാര്‍ഷ്ട്യം നിറഞ്ഞ പ്രവൃത്തിയാണ് അവന്‍ ചെയ്തത്. അവന്‍റെ തോളത്ത് രണ്ടു സ്റ്റാറുണ്ടെന്ന ഹുങ്ക്, ഗമ. ദൈവത്തിന്‍റെ ഒരു കയ്യൊപ്പ് ഉണ്ടെന്ന് മനസിലായത് അവന്‍റെ ഫോണില്‍ നിന്നാണ് ഈ തെളിവൊക്കെ കിട്ടിയത്. പാര്‍ട്ടിയും മാധ്യമ സുഹൃത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥരും ഞങ്ങടെ കൂടെ നിന്നു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും എന്‍റെ കൂടെ നിന്നു...അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

ദയവ് ചെയ്തു കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുത്തതിനു ശേഷം ഒരു ജോലി കിട്ടിയിട്ട് വേണം പക്വതയായിട്ടുവേണം വിവാഹം ചെയ്തുകൊടുക്കാന്‍. എന്തുകൊടുക്കും എന്നു ചോദിച്ചാല്‍ കുട്ടിയെ മാത്രമേ കൊടുക്കൂ..സ്വര്‍ണവും വസ്തുവകകളും കൊടുക്കില്ല എന്നു വേണം പറയാന്‍. എന്‍റെ അറിവില്ലായ്മ കൊണ്ടാണ് ഞാന്‍ ഇന്നതൊക്കെ കൊടുക്കുമെന്ന് ഭര്‍തൃവീട്ടുകാരോട് പറഞ്ഞത്. അതിന്‍റെ ശിക്ഷയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ അതു മാറാന്‍ പോകുന്നില്ല. കണ്ണുനീര് തോരാത്ത ഒരു ദിവസം പോലുമില്ല. സൗദിയില്‍ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ് കുട്ടിയെ വിവാഹം കഴിച്ച് അയച്ചത്. എന്‍റെ ജീവിതം തകര്‍ന്നു പോയി. ഇനി ഒരച്ഛനും ഈ ഗതി വരരുത്...ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News