'2016 ലെ സ്ഥാനാർഥി നിർണയത്തിൽ വിയോജിപ്പുണ്ടായിരുന്നു' - കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള കാരണം തുറന്നു പറഞ്ഞ് വി.എം സുധീരൻ
''അന്ന് രണ്ട് ഗ്രൂപ്പായിരുന്നുവെങ്കിൽ ഇപ്പോൾ അത് അഞ്ച് ഗ്രൂപ്പായി''
Update: 2023-05-26 16:02 GMT
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള കാരണം തുറന്നു പറഞ്ഞ് വി.എം സുധീരൻ. 2016 ലെ സ്ഥാനാർഥി നിർണ്ണയത്തിലുള്ള വിയോജിപ്പാണ് എല്ലാ സ്ഥാനങ്ങളും ഉപക്ഷിക്കാനുള്ള കാരണം. രാജി വയ്ക്കാനുള്ള കാരണത്തിലൊരു മാറ്റവും വന്നിട്ടില്ല. അന്ന് രണ്ട് ഗ്രൂപ്പായിരുന്നുവെങ്കിൽ ഇപ്പോൾ അത് അഞ്ച് ഗ്രൂപ്പായി. അതിൽ മാറ്റം വരണമെന്നും വി എം സുധീരൻ പറഞ്ഞു. കോൺഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
updating