വയനാടും ചേലക്കരയും നാളെ ബൂത്തിൽ; നിശബ്ദ പ്രചാരണം തുടരുന്നു

പരമാവധി പേരെ നേരിൽ കാണാൻ സ്ഥാനാർഥികൾ. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്

Update: 2024-11-12 02:02 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ.

വടയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി മണ്ഡലങ്ങളിലെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തും. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലുണ്ട്.

ചേലക്കരയിൽ ചെറുതുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് തുടങ്ങും. 180 പോളിംഗ് ബുത്തുകളാണ് മണ്ഡലത്തിൽ ഉള്ളത്. പരസ്യപ്രചാരണം അവസാനിച്ചപ്പോൾ എൽഡിഎഫും യുഡിഎഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്.

അതേസമയം കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. ചന്നപട്ടണ, ഷിഗാവ്, സന്തൂര്‍ മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുക. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പും നാളെയാണ്. ജാർഖണ്ഡിലെ 43 മണ്ഡലങ്ങളിലാണ് ഇന്ന് നിശബ്ദ പ്രചാരണം. ആകെ 81 മണ്ഡലങ്ങളിൽ ബാക്കി 38 ഇടങ്ങളിൽ ഈ മാസം 20നാണ് വോട്ടെടുപ്പ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News