വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ഖലീല്‍ ബുഖാരി തങ്ങള്‍

കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ പ്രതിസന്ധിയെ അതിജയിക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നത് എടുത്തുപറയേണ്ടതാണെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി

Update: 2024-07-31 17:39 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മേപ്പാടി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി ആവശ്യപ്പെട്ടു. ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ചൂരല്‍മലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖലീല്‍ തങ്ങള്‍. ഈ വലിയ പ്രതിസന്ധി ഘട്ടത്തില്‍ കേരള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളും ഏറെ ആശ്വാസം നൽകുന്നുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ പ്രതിസന്ധിയെ അതിജയിക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നത് എടുത്തുപറയേണ്ടതാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരള മുസ്‌ലിം ജമാഅത്ത് കഴിയാവുന്ന എല്ലാവിധ സഹായങ്ങളും ഈ സമയത്ത് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൻ്റെ കൃത്യമായ ചിത്രം ഇനിയും തെളിഞ്ഞിട്ടില്ലെങ്കിലും ദുരിതബാധിതരുടെ വിപുലവും സമഗ്രവുമായ പുനരധിവാസം നമ്മുടെയെല്ലാം വലിയ ഉത്തരവാദിത്വമാണ്. സർക്കാറിനൊപ്പം എല്ലാവരും ഒന്നിച്ചു നിൽക്കണം-തങ്ങൾ പറഞ്ഞു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ടൂറിസം-പൊതുമരാമത്ത് മന്ത്രി പി മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി കൂടിയാലോചന നടത്തി. കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, മജീദ് കക്കാട്, മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹ്‌മദ് കുട്ടി ബാഖവി, സെക്രട്ടറി എസ് ശറഫുദ്ധീന്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി, ജനറല്‍ സെക്രട്ടറി ലത്വീഫ് കാക്കവയല്‍ തുടങ്ങിയവരും തങ്ങളോടപ്പമുണ്ടായിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News