വയനാട് ഉരുൾപൊട്ടൽ: ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ

പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ച് രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസഹായം ഉറപ്പ് നൽകി

Update: 2024-07-30 04:39 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.

അതിനിടെ വയനാട്ടിലെ ഉരുള്‍പൊട്ടിലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസഹായം ഉറപ്പ് നൽകി. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങൾ വാ​ഗ്ദാനം ചെയ്തു.

അതേസമയം,വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷപ്രവർത്തനം ഊർജിതപ്പെടുത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.കെ.സി വേണുഗോപാൽ ആണ് ലോക്സഭയില്‍ നോട്ടീസ് നൽകിയത്. പി.സന്ദോഷ് കുമാർ ആണ് രാജ്യസഭയില്‍ നോട്ടീസ് നൽകിയത്.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. വിവിധ ഭാഗങ്ങളില്‍നിന്നായി 15 മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ കുട്ടികളുമുണ്ട്. മുണ്ടക്കൈ, അട്ടമല പ്രദേശങ്ങള്‍ക്കു പുറമെ മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയില്‍നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി പേര്‍ മണ്ണിനടിയിലാണ്.

ഉരുള്‍പൊട്ടലില്‍ 40 പേര്‍ മേപ്പാടിയിലെ വിംസ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. നാല് മൃതദേഹങ്ങളും ആശുപത്രിയിലുണ്ട്. വയനാട്ടിലെ ഹാരിസണ്‍സ് എസ്റ്റേറ്റില്‍ എട്ട് തൊഴിലാളികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. എസ്റ്റേറ്റിലേക്കുള്ള ഏക പാലം ഒലിച്ചുപോയി. 400 കുടുംബങ്ങള്‍ എസ്റ്റേറ്റിലുണ്ടെന്നാണു വിവരം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News