വയനാട് ദുരന്തം; ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നാളെ മുതല്‍
നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ്
Update: 2024-08-08 16:35 GMT
മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നാളെ മുതല്‍. നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രത്യേക സർട്ടിഫിക്കറ്റ് ക്യാമ്പുകൾ നടത്തുക. ഗവ. ഹൈസ്‌കൂൾ മേപ്പാടി, സെന്റ് ജോസഫ് യുപി സ്‌കൂൾ, മേപ്പാടി, സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂൾ, മേപ്പാടി, മൗണ്ട് ടാബോർ മേപ്പാടി, കോട്ടനാട് ഗവ.യുപി സ്‌കൂൾ, എസ്ഡിഎംഎൽപി സ്‌കൂൾ, കല്പറ്റ, ഡി പോൾ പബ്ലിക് സ്‌കൂൾ, കല്പറ്റ, ഡബ്ല്യുഎംഒ കോളേജ് മുട്ടിൽ, ആർസി എൽപി സ്‌കൂൾ, ചുണ്ടേൽ, സി എം എസ് അരപ്പറ്റ, ഗവ. സ്‌കൂൾ റിപ്പൺ, എന്നിവിടങ്ങളിലാണ് സർട്ടിഫിക്കറ്റ് ക്യാമ്പുകൾ നടക്കുക.