വയനാട് മെഡി. കോളജിൽ വനിതാ ഡോക്ടർക്ക് മർദനം: ഇനിയും കേസെടുക്കാതെ പൊലീസ്; ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്‌കരിക്കും

സംശയാസ്പദമായ മരണം സംബന്ധിച്ച് പൊലീസിൽ വിവരമറിയിക്കരുതെന്നാവശ്യപ്പെട്ട് കോഴിക്കോട് ഇന്റലിജൻസ് എസ്.പി പ്രിൻസ് എബ്രഹാം ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് ആക്ഷേപം

Update: 2022-11-26 04:45 GMT
Editor : Shaheer | By : Web Desk
Advertising

കൽപറ്റ: വയനാട് മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ മർദനത്തിനിരയാകുകയും ഇന്റലിജൻസ് എസ്.പി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഇനിയും കേസെടുക്കാതെ പൊലീസ്. എസ്.പി പ്രിൻസ് എബ്രഹാമിനെതിരെ കെ.ജി.എം.ഒ ഡി.ജി.പിക്ക് പരാതി നൽകി. മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഇന്ന് ഒരു മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും. സമരത്തിന് ഐ.എം.എയും പിന്തുണ പ്രഖ്യാപിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് വയനാട് മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ അതിക്രമത്തിനിരയായത്. സംശയാസ്പദമായ മരണം സംബന്ധിച്ച് പൊലീസിൽ വിവരമറിയിക്കരുതെന്നാവശ്യപ്പെട്ട് കോഴിക്കോട് ഇന്റലിജൻസ് എസ്.പി പ്രിൻസ് എബ്രഹാം ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് ആക്ഷേപം. ഞായറാഴ്ച നടന്ന സംഭവത്തിൽ തിങ്കളാഴ്ച പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാതായതോടെയാണ് കെ.ജി.എം.ഒ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.

Full View

ഡി.ജി.പിക്ക് പരാതി നൽകിയ കെ.ജി.എം.ഒക്ക് പിന്തുണയുമായി ഐ.എം.എയും രംഗത്തെത്തി. ഇന്ന് ജില്ലയിൽ കരിദിനമാചരിക്കുന്ന ഡോക്ടർമാർ, കറുത്ത ബാഡ്ജണിഞ്ഞ് പ്രതിഷേധിക്കും. മാനന്തവാടി മെഡിക്കൽ കോളജിൽ രാവിലെ 10 മുതൽ 11 വരെയാണ് സോക്ടർമാരുടെ ഒ.പി ബഹിഷ്‌കരണം. ഡോക്ടർ പരസ്യാപമാനത്തിനിരയാകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിട്ടും ഉന്നതോദ്യോഗസ്ഥനെ സഹായിക്കുന്ന പൊലീസ് നിലപാട് തുടരുകയാണെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നനും ഡോക്ടർമാർ പറഞ്ഞു.

Summary: Complaint that the police have not yet registered a case in the incident where a woman doctor was threatened by the Intelligence SP in Wayanad Medical College.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News