ഒടുവിൽ വലയിൽ: വയനാടിനെ വിറപ്പിച്ച കടുവയെ പിടികൂടി

മയക്കുവെടി വെച്ച് പൂർണമായും കടുവ മയങ്ങിയതിന് ശേഷമാണ് കൂട്ടിലേക്ക് കയറ്റിയത്.

Update: 2023-01-14 09:15 GMT
Advertising

വയനാട്: പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ പിടികൂടി. മയക്കുവെടിവെച്ചാണ് കടുവയെ കീഴടക്കിയത്. വനം വകുപ്പ്, ആർആർടി സംഘം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആറ് തവണ മയക്ക് വെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

Full View

വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റിഡോസ് നൽകുക. ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്. അതേസമയം, കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വയനാട് പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശിയാണ് കർഷകനായ തോമസ്. നഷ്ടപരിഹാര തുക നൽകാനും മകന് വനംവകുപ്പിൽ താൽകാലിക ജോലി നൽകാനും കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News