'ഇവരെയൊക്കെ വളർത്തിയെടുക്കുന്ന 'സംവിധാന'ത്തെക്കുറിച്ച് ഇനിയും ചർച്ച ചെയ്യണം': ആഞ്ഞടിച്ച് വി.ടി ബല്‍റാം

Update: 2021-06-25 08:18 GMT
Editor : ijas
Advertising

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യ സൂത്രധാരനായി കസ്റ്റംസ് പറയുന്ന അര്‍ജുന്‍ ആയങ്കിയെ ഒക്കെ വളര്‍ത്തിയെടുക്കുന്ന 'സംവിധാനം'ത്തെ കുറിച്ചാണ് ഇനിയും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഇന്ത്യൻ പൗരത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ആ നിലക്കുള്ള സ്വാതന്ത്ര്യങ്ങൾ ഒരു സോഷ്യൽ മീഡിയ ക്വട്ടേഷൻ സംഘങ്ങൾക്കും സാംസ്ക്കാരിക പരാദ ജീവികൾക്കും മുൻപിൽ അടിയറ വെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു. അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവര്‍ എ.കെ.ജി സെന്‍ററിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ, അര്‍ജുന്‍ ആയങ്കിയുടെ പാര്‍ട്ടി വളണ്ടിയര്‍ വേഷത്തിലുള്ള ഫോട്ടോ എന്നിവ ഉള്‍പ്പെടുത്തിയാണ് വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. 

രാമനാട്ടുകര സ്വര്‍ണക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കരിപ്പൂരില്‍ സ്വര്‍ണം എത്തിച്ച മുഹമ്മദ് ഷഫീഖിന് 40,000രൂപയും വിമാനടിക്കറ്റുമാണ് അർജുൻ വാഗ്ദാനം നല്‍കിയിരുന്നത്. മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഷഫീഖിൻറെ കസ്റ്റഡി അപേക്ഷയിൽ കസ്റ്റംസ് പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമായ അര്‍ജുന്‍ ആയങ്കി ഷുഅൈബ് വധകേസിലെ പ്രധാനപ്രതി ആകാശ് തിലങ്കേരിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. പാര്‍ട്ടിയില്‍ നിന്നും അര്‍ജുന്‍ ആയങ്കിയെ പുറത്താക്കിയെങ്കിലും ഫേസ്ബുക്കിലടക്കം സി.പി.എം മുഖമായി സജീവമായി തന്നെ രംഗത്തുണ്ട്.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇവരെയൊക്കെ വളർത്തിയെടുക്കുന്ന "സംവിധാന''ത്തെക്കുറിച്ച് തന്നെയാണ് ഇനിയും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. എന്നാലും ഇന്ത്യൻ പൗരത്വം ഇപ്പോഴും നിലനിർത്തുന്നുണ്ടല്ലോ. ആ നിലക്കുള്ള സ്വാതന്ത്ര്യങ്ങൾ ഒരു സോഷ്യൽ മീഡിയ ക്വട്ടേഷൻ സംഘങ്ങൾക്കും സാംസ്ക്കാരിക പരാദ ജീവികൾക്കും മുൻപിൽ അടിയറ വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല.

Full View

Tags:    

Editor - ijas

contributor

Similar News