'ഗോവിന്ദാ ഇനി നമുക്ക് കോടതിയിൽ കാണാം'; എം.വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്

കേസ് കൊടുത്ത് തന്നെ വിരട്ടാമെന്ന് കരുതേണ്ടെന്നും കോടതിയിൽ കാണാമെന്നുമാണ് സ്വപ്ന തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്

Update: 2023-05-02 16:54 GMT
Advertising

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്. കേസ് കൊടുത്ത് തന്നെ വിരട്ടാമെന്ന് കരുതേണ്ടെന്നും കോടതിയിൽ കാണാമെന്നുമാണ് സ്വപ്ന തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ എം.വി ഗോവിന്ദൻ സ്വകാര്യ അന്യായം ഫയൽ ചെയ്തതിന് പിന്നാലെയാണ് സ്വപ്നയുടെ വെല്ലുവിളി.

സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ ഐ.പി.സി 120-ബി, 500 വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എംവി ഗോവിന്ദൻ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തി ഹരജി നൽകിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെയാണ് ഗോവിന്ദൻ ഹരജി നൽകിയത്.

Full View

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണത്തിൽ നിന്ന് പിന്മാറാൻ എം.വി ഗോവിന്ദൻ വിജേഷ് പിള്ളയെ ഇടനിലക്കാരനായി 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ എം.വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതിൽ സ്വപ്ന സുരേഷേ് മറുപടി നൽകിയിട്ടില്ല. തളിപ്പറമ്പ് ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. സ്വപ്നയുടെയും വിജേഷ് പിള്ളയുടേയും മൊഴി എടുത്ത് അന്വേഷണ സംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവർക്കെതിരെയുള്ള അന്വേഷണം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഗോവിന്ദൻ... കോടതിയിലേക്ക് സ്വാഗതം.

ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം.

കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.

എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്.

ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു.

This time it's only in malayalam, as it is only for Mr. MALAYALEE Govindan, I want him to understand my message very clearly!!!!!

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News