'നിലപാടിൽ മാറ്റമില്ല, വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു'; മാത്യൂ കുഴൽ നാടൻ

മാത്യൂ കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു

Update: 2023-09-20 15:04 GMT
Advertising

തിരുവനന്തപുരം: വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്ന് മുവാറ്റുപുഴ എം.എൽ.എ മാത്യൂ കുഴൽനാടൻ. പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്നും സർക്കാരിന് എത്ര വേണമെങ്കിലും അന്വേഷിക്കാമെന്നും പറഞ്ഞ മാത്യൂ സംഭവത്തിൽ നാളെ വിശദമായ പ്രതികരിക്കുമെന്നും പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാത്യൂ ഇക്കാര്യം അറിയിച്ചത്.

മാത്യൂ കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്.

മാത്യൂ കുഴൽനാടൻ ഭൂപതിവ് ചട്ടം ലംഘിച്ചാണ് റിസോർട്ട് നിർമിച്ചതെന്ന് സി.പി.എം ആരോപിച്ചിരുന്നു. പാർപ്പിട ആവശ്യത്തിന് റവന്യൂവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ടാക്കി മാറ്റിയെന്നായിരുന്നു ആരോപണം. കെട്ടിടം വാങ്ങിയതിലും റിസോർട്ട് ആക്കിയതിലും നികുതി അടച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News