സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ എന്ത് നടപടിയെടുത്തു? വിശദീകരണം തേടി ഗവർണർ

നടപടി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് സെക്രടറിക്ക് കത്തയച്ചു

Update: 2022-11-23 04:06 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: എൽ.ഡി.എഫിന്റെ രാജ്ഭവൻ ധർണയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ഗവർണർ. നടപടി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് സെക്രടറിക്ക് കത്തയച്ചു.

ധർണയിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തതിന്റെ ഫോട്ടോസഹിതം ഗവർണർക്ക് ബിജെപി പരാതി നൽകിയിരുന്നു. ജോലിക്കു കയറാനായി പഞ്ച് ചെയ്ത ശേഷമാണോ ഇവർ സമരത്തിന് പോയതെന്ന് കത്തില്‍ എടുത്തു ചോദിച്ചിട്ടുണ്ട്.

പ്രധാന തസ്തികളില്‍ ജോലിചെയ്യുന്ന ഏഴുപേര്‍ സമരത്തിൽ പങ്കെടുത്തതായി തെളിയിക്കുന്ന വിഡിയോയും സ്റ്റില്‍ ചിത്രങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു ബിജെപി ഗവർണർക്ക് പരാതി നൽകിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ പെരുമാറ്റചട്ടം ലംഘിച്ചു എന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്. 

ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണർക്കെതിരെ എൽ ഡി എഫിന്റെ രാജ്ഭവൻ ധർണ. നന്ദാവനത്ത് നിന്ന് തുടങ്ങിയ മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്തിരുന്നത്. കേരളത്തിൽ ഗവർണർക്കെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും എൽ ഡി എഫ് കുറിച്ചത് പുതിയ ചരിത്രമാണെന്നും യെച്ചൂരി പറഞ്ഞിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News