രാത്രി 9ന് ശേഷമാണോ കോവിഡ് ഇറങ്ങുന്നത്? എന്തിന് നൈറ്റ് കര്‍ഫ്യൂ? ഉത്തരമിതാ

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡേ.മുഹമ്മദ് അഷീല്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ്..

Update: 2022-09-07 08:46 GMT
Advertising

നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ കുറേ സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നുണ്ട്. രാത്രി 9 മണി കഴിഞ്ഞാണോ കോവിഡ് ഇറങ്ങുന്നത് എന്നതാണ് പ്രധാന ചോദ്യം. ഈ ചോദ്യത്തിന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ്..

"കോവിഡ് സുനാമിയാണ് ഇപ്പോഴുള്ളത്. കുറേ നിയന്ത്രണങ്ങള്‍ നമ്മള്‍ കൊണ്ടുവന്നിരിക്കുകയാണ്. അതിലൊന്നാണ് നൈറ്റ് കര്‍ഫ്യൂ. ആളുകള്‍ ചോദിക്കുന്നത് കോവിഡ് രാത്രി 9 മണി വരെ ഉറങ്ങി അതിന് ശേഷം ആളുകളെ പിടിക്കാന്‍ നില്‍ക്കുന്ന ഭീകരജീവിയാണോ എന്നാണ്. ലോകത്ത് പലയിടത്തും ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമികമായി നൈറ്റ് കര്‍ഫ്യൂ കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സന്ദേശം അറിയിക്കുക എന്നതാണ്. എന്നുപറഞ്ഞാല്‍ നമുക്ക് ചുറ്റും ഗുരുതരമായ പ്രശ്നം നിലനില്‍ക്കുന്നു എന്ന ബോധ്യം നല്‍കുകയാണ് പ്രധാനപ്പെട്ട കാര്യം. അതിന്‍റെ സന്ദേശം പകലിലേക്ക് കൂടിയുള്ളതാണ്. ആളുകള്‍ക്ക് ബുദ്ധിമുട്ട് കുറവുള്ള തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് കേസുകള്‍ കുറഞ്ഞില്ലെങ്കില്‍ ലോക്ക്ഡൌണിലേക്ക് പോവേണ്ട സാഹചര്യത്തിലേക്ക് വരും എന്ന ഓര്‍മപ്പെടുത്തല്‍. അതുകൊണ്ട് നൈറ്റ് കര്‍ഫ്യൂ തരുന്ന സന്ദേശം പകല്‍ നമ്മള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ്. സാമൂഹ്യഅകലം പാലിക്കുകയും സാനിറ്റൈസ് ചെയ്യുകയും മാസ്ക് ധരിക്കുകയും ആള്‍ക്കൂട്ടം ഒഴിവാക്കുകയുമൊക്കെ ചെയ്യണമെന്ന സന്ദേശം നല്‍കുക എന്നതാണ് നൈറ്റ് കര്‍ഫ്യൂവിന്റെ പ്രധാന റോള്‍. അവശ്യ സേവനങ്ങളെ നൈറ്റ് കര്‍ഫ്യൂവില്‍ ഉള്‍പ്പെടുത്താറില്ല. മാനദണ്ഡങ്ങളും നിയന്ത്രണങ്ങളുമൊന്നും പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൌണാണ് വരാന്‍ പോകുന്നതെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്".

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News