മറ്റുള്ള കടകള്‍ക്കുള്ള കോവിഡ് നിയന്ത്രണം എന്തുകൊണ്ട് മദ്യശാലകള്‍ക്കില്ല: ഹൈക്കോടതി

കടകളിൽ പോകുന്നവർ വാക്സീൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപ്പനശാലകൾക്കും ബാധകമാക്കണമെന്നും കോടതി

Update: 2021-08-10 09:50 GMT
Editor : Suhail | By : Web Desk
Advertising

കടകളിലും ബാങ്കുകളിലും ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് ബാധകമാക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് മദ്യശാലക്ക് മുമ്പിലെതിരക്ക് നിയന്ത്രിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മദ്യം വാങ്ങാന്‍ വാക്സിന്‍ നിർബന്ധമാക്കിയാല്‍ കൂടുതല്‍ ആളുകള്‍ വാക്സിന്‍ എടുക്കുമെന്നും കോടതി പറഞ്ഞു.

നിബന്ധനകള്‍ ബാധമാകുന്നതില്‍ നാളെ തീരുമാനം അറിയിക്കണമെന്ന് കോടതി സർക്കാറിനോട് നിർദേശിച്ചു. മദ്യ വില്പന ശാലകളിലെ തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോതി നേരത്തെ നിര്ദേശിച്ചിരുന്നു. ഇന്ന് ഹരജി പരിഗണനയ്ക്കത്തിയപ്പോഴാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വീണ്ടും മദ്യശാലകളിലെ തിരക്കില്‍ ആശങ്ക പ്രകിപ്പിച്ചത്. കടകളിൽ പോകുന്നവർ വാക്സീൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപ്പനശാലകൾക്കും ബാധകമാക്കണമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

ഇക്കാര്യത്തിൽ മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നല്‍കി. മദ്യക്കടകൾക്ക് മുന്നിൽ മുന്നിൽ ഇപ്പോഴും വലിയ തിരക്കാണ്. പോലീസ് ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. താൻ ഇത് നേരിട്ട് കണ്ട സംഭവമാണെന്നുടം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോതിയില്‍ പടറഞ്ഞു.

മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെത്. ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്സിന്‍ എടുത്ത രേഖയോ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും ബാധകമാക്കണം.

വാക്സിന്‍ എടുത്തവര്‍ക്കോ ആര്‍.ടി.പി.സി.ആര്‍ ചെയ്തവര്‍ക്കോ മാത്രമെ മദ്യം വില്‍ക്കൂ എന്ന് തീരുമാനിക്കണം.വാക്സിനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കുമെന്നും കോടതി ഓര്‍മിപ്പിച്ചു. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്സിന്‍ എടുക്കാനുള്ള സാധ്യതയുണ്ട്. ഈ വിഷയത്തില്‍ സർക്കാർ നാളെ മറുപടി നൽകണമെന്ന് വ്യക്തമാക്കിയ കോടതി കേസ് നാളെ വീണ്ടും പരിഗണിക്കാന‍ മാറ്റി.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News