ഇന്നുമുതൽ നവംബർ ആറു വരെ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത
തെക്കൻ കേരളത്തിൽ നവംബർ 4 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യത
Update: 2022-11-04 13:27 GMT
നവംബർ 4 മുതൽ നവംബർ 6 വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുവെന്നും ചക്രവാത ചുഴിയിൽ നിന്നും തെക്കൻ ആൻഡമാൻ കടൽ വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുവെന്നും നിരീക്ഷകർ അറിയിച്ചു. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നൽ മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തെക്കൻ കേരളത്തിൽ നവംബർ 4 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Widespread rain is likely in Kerala from November 4 to 6