ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം

ഏഴ് ആനകളാണ് നിലവില്‍ തോണ്ടിമല മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്

Update: 2022-01-01 02:36 GMT
Editor : ijas
Advertising

ഇടുക്കി ബോഡിമെട്ടിനു സമീപം തോണ്ടിമലയില്‍ വീണ്ടും കാട്ടാന ആക്രമണം. തോണ്ടിമല ചൂണ്ടല്‍ സ്വദേശി എസ് നടരാജന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ഷെഡും കൃഷിയിടങ്ങളും കാട്ടാന കൂട്ടം തകര്‍ത്തു. കഴിഞ്ഞ ദിവസം ഒറ്റയാന്‍റെ ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നതിനു പിന്നാലെയാണ് തോണ്ടിമല ചൂണ്ടലില്‍ വീണ്ടും കാട്ടാന കൂട്ടം ജനവാസ മേഖലയിലിറങ്ങിയത്. ചൂണ്ടല്‍ സ്വദേശി എസ് നടരാജന്‍റെ വീടിന് പുറക് വശത്തായി നിര്‍മ്മിച്ചിരുന്ന ഷെഡ് കാട്ടാനക്കൂട്ടം തകര്‍ത്തു. ഷെഡിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും അരിയും പലവ്യഞ്ജന സാധനങ്ങളും നശിപ്പിച്ച കാട്ടാനക്കൂട്ടം പ്രദേശത്ത് വ്യാപകമായ കൃഷി നാശവും ഉണ്ടാക്കി.

ഏഴ് ആനകളാണ് നിലവില്‍ തോണ്ടിമല മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. രൂക്ഷമായ കാട്ടാന ശല്യത്തെ പ്രധിരോധിക്കാൻ മതിയായ സംവിധാനങ്ങളോ വഴിവിളക്കുകളോ, സഞ്ചാര യോഗ്യമായ റോഡോ ഇല്ലെന്നും നാട്ടുകാർ പറയുന്നു. കാട്ടാന ശല്യം പതിവായിട്ടും ആനകളെ ഉള്‍വനത്തിലേയ്ക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News