മൂന്നാർ ടൗണിൽ കാട്ടാനയിറങ്ങി; കാറിന് കേടുപാട് വരുത്തി
നാട്ടുകാരും വനപാലകരും ചേർന്ന് ആനയെ ടൗണിൽ നിന്ന് തുരത്തി.
Update: 2024-02-12 16:32 GMT
ഇടുക്കി: മൂന്നാർ ടൗണിൽ കാട്ടാനയിറങ്ങി. ഒറ്റക്കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ഇറങ്ങിയത്. ആന ഒരു കാറിന് കേടുപാട് വരുത്തി. നാട്ടുകാരും വനപാലകരും ചേർന്ന് ആനയെ ടൗണിൽ നിന്ന് തുരത്തി.
അതേസമയം, മാനന്തവാടിയിലെ കാട്ടാനയെ മയക്കുവെടിവെക്കുന്ന ദൗത്യം ഇന്നും ഫലം കണ്ടില്ല. ദൗത്യം നാളെയും തുടരും. മണ്ണുണ്ടിയിലെ കാട്ടിലാണ് നിലവിൽ ആനയുള്ളത്. കോളനിക്ക് സമീപത്ത് വെച്ച് ആനയെ വെടിവെക്കാനാവില്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. കോളനിയിലെ താമസക്കാരുടെ ജീവന് അത് ഭീഷണിയാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സുരക്ഷിതമായി വെടിവെക്കാൻ ഇന്ന് സാഹചര്യം ലഭിച്ചില്ലെന്നും രാത്രി നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.