'നിങ്ങളെ കൊന്ന് കളയും, നിന്റെയും ഭാര്യയുടെയും കാര്യം മാത്രം നോക്കിയാൽ മതി'; സത്യവാന്‍ ഭീഷണിപ്പെടുത്തിയതായി കൊരട്ടിയിൽ മര്‍ദനമേറ്റ യുവതിയുടെ ഭർത്താവ്

വീടിന് സമീപം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന തന്നെ ബൈക്കിലെത്തിയ സത്യവാൻ മർദിക്കുകയും, മുഖത്ത് താക്കോൽ ഉപയോഗിച്ച് ഇടിച്ചെന്നുമാണ് യുവതിയുടെ പരാതി

Update: 2022-03-11 09:04 GMT
Advertising

എറണാകുളം കൊരട്ടിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈഷ്ണവി എന്ന യുവതിക്ക് ക്രൂരമായി മർദനേമേൽക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതി മർദനവിവരം പുറത്തു വിട്ടത്. വീടിന് സമീപം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന തന്നെ ബൈക്കിലെത്തിയ സത്യവാൻ മർദിക്കുകയും, മുഖത്ത് താക്കോൽ ഉപയോഗിച്ച് ഇടിച്ചെന്നുമാണ് യുവതിയുടെ പരാതി.

അമ്മയുമായി യുവാവിനുള്ളത് ശരിയായ രീതിയിലുള്ള ഫോൺവിളിയല്ലെന്ന് മനസിലായ ഞങ്ങൾ അത് വിലക്കൻ ശ്രമിച്ചിരുന്നെന്ന് യുവതിയുടെ ഭർത്താവ് മുകേഷ് പറഞ്ഞു.

ഇതേ കുറിച്ച് സംസാരിച്ചപ്പോൾ സത്യവാൻ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. നിങ്ങളെ കൊന്ന് കളയും, നീ നിന്റെയും ഭാര്യയുടെയും കാര്യം മാത്രം നോക്കിയാൽ മതി. ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടണ്ട എന്ന പ്രതികരണമാണ് യുവാവിന്റെ ഭഗത്തുനിന്നും ഉണ്ടായതെന്നും മുകേഷ് പറഞ്ഞു.

സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അതിരപ്പിള്ളിയിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് കൊരട്ടി പൊലീസ് പിടികൂടിയത്. പിന്നീട് ചാലക്കുടി മുൻസിഫ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്രൂരമായി മർദ്ദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News