'പത്മരാജൻ കുടുങ്ങുമെന്ന് തിരിച്ചറിഞ്ഞപ്പോൾ പുതിയ തന്ത്രവുമായി വരുന്നു'; പാലത്തായി കേസില്‍ വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്

പുനരന്വേഷണത്തെ എതിർത്ത് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവും ഹരജി നൽകിയിട്ടുണ്ട്

Update: 2021-11-20 07:45 GMT
Editor : ijas
Advertising

പാലത്തായി പീഡനകേസിൽ അന്വേഷണ സംഘത്തെ മാറ്റണമെന്ന അധ്യാപകനും ബി.ജെ.പി. നേതാവുമായ പ്രതി പത്മരാജന്‍റെ ആവശ്യം പുതിയ തന്ത്രമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് പ്രസിഡന്‍റ് ജബീന ഇര്‍ഷാദ്. ഒട്ടേറെ പഴി കേട്ട ഐ ജി.എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ മാറ്റി ഹൈക്കോടതി നിയോഗിച്ച പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളോടെ അന്വേഷണവുമായി രംഗത്ത് വന്നപ്പോൾ തന്നെ പത്മരാജനും കൂട്ടർക്കും കലിയായെന്നും ജബീന ഇര്‍ഷാദ് ചൂണ്ടിക്കാട്ടുന്നു.

ഫോറൻസിക് തെളിവുകളൊക്കെ പത്മരാജന് എതിരാണെന്ന വസ്തുത നേരത്തെ തന്നെ അന്വേഷണ സംഘം പുറത്ത് വിട്ടിരുന്നു. കുറ്റപത്രത്തിൽ പോക്സോ പ്രകാരമുള്ള വകുപ്പുകളൊക്കെ ചേർത്ത് സമർപ്പിച്ചുവെങ്കിലും കോടതി നടപടികൾ വൈകുകയായിരുന്നു. വിചാരണ തുടങ്ങാനിരിക്കെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പത്മരാജൻ വീണ്ടും കോടതിയിൽ ഹരജി നൽകിയതെന്നും ജബീന പറഞ്ഞു.

പുനരന്വേഷണത്തെ എതിർത്ത് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവും ഹരജി നൽകിയിട്ടുണ്ട്. വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് പത്മരാജന്‍റെ ശ്രമമെന്നും അതനുവദിക്കരുതെന്നും വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ആവശ്യപ്പെട്ടു.

വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് പ്രസിഡന്‍റ് ജബീന ഇര്‍ഷാദിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ഇന്നലെ പാലത്തായിയിലെ ആ കുഞ്ഞുമോളുടെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. പിഞ്ചു മോളെ പീഡിപ്പിച്ച അധ്യാപകൻ ബി.ജെ.പി. നേതാവ് പത്മരാജൻ കുടുങ്ങുമെന്ന് തിരിച്ചറിഞ്ഞപ്പോൾ ഇപ്പോൾ പുതിയ തന്ത്രവുമായി രംഗത്ത് വന്നിരിക്കുകയാണ്. അന്വേഷണ സംഘത്തെ മാറ്റണമത്രെ. ഒട്ടേറെ പഴി കേട്ട ഐ.ജി.എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ മാറ്റി ഹൈക്കോടതി നിയോഗിച്ച പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളൊക്കെ ശേഖരിച്ച് കൃത്യമായ അന്വേഷണവുമായി രംഗത്ത് വന്നപ്പോൾ തന്നെ പത്മരാജനും കൂട്ടർക്കും കലി തുടങ്ങിയിരുന്നു. ഫോറൻസിക് തെളിവുകളൊക്കെ പത്മരാജന് എതിരാണെന്ന വസ്തുത നേരത്തെ തന്നെ അന്വേഷണ സംഘം പുറത്ത് വിട്ടിരുന്നു. കുറ്റപത്രത്തിൽ പോക്സോ പ്രകാരമുള്ള വകുപ്പുകളൊക്കെ ചേർത്ത് സമർപ്പിച്ചുവെങ്കിലും കോടതി നടപടികൾ വൈകുകയായിരുന്നു. വിചാരണ തുടങ്ങാനിരിക്കെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പത്മരാജൻ വീണ്ടും കോടതിയിൽ ഹരജി നൽകിയത്.

പുനരന്വേഷണത്തെ എതിർത്ത് കുഞ്ഞുമോളുടെ മാതാവും ഹരജി നൽകിയിട്ടുണ്ട്. വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് പത്മരാജന്‍റെ ശ്രമമെന്നും അതനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ഒട്ടേറെ പോരാട്ടങ്ങൾ കുട്ടിയുടെ കുടുംബവും സമൂഹവും നടത്തിയാണ് ഈ കേസിൽ കുറ്റപത്രം പുന സമർപ്പിക്കുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. വിമൻ ജസ്റ്റിസ് പോരാട്ട രംഗത്ത് മുന്നണിയിലുണ്ടായിരുന്നു. കോടതി ഡിസംബർ 21 ലേക്ക് കേസ് മാറ്റിവെച്ചു. നമുക്ക് കാത്തിരിക്കാം. സത്യവും നീതിയും പുലരുന്ന നാളെക്കായി, നീതി ലഭിക്കും വരെ പോരാട്ടം അവസാനിക്കുന്നില്ല.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News