യെച്ചൂരിയുടെ വിയോഗം ദേശീയ രാഷ്ട്രീയത്തിൽ സാന്നിധ്യം അനിവാര്യമായ സാഹചര്യത്തിൽ: ടി. ആരിഫലി
രാജ്യം വലിയ പ്രയാസം അനുഭവിച്ചപ്പോഴെല്ലാം വിവിധ ആശയധാരകളിലുള്ളവരെ കൂട്ടിയിണക്കാൻ യെച്ചൂരിക്ക് കഴിഞ്ഞുവെന്ന് ആരിഫലി അനുസ്മരിച്ചു.
Update: 2024-09-14 11:24 GMT
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ സീതാറാം യെച്ചൂരിയുടെ സാന്നിധ്യം അനിവാര്യമായ സാഹചര്യത്തിലാണ് അദ്ദേഹം വിട പറയുന്നതെന്ന് ജമാഅത്തെ ഇസ് ലാമി നാഷണൽ സെക്രട്ടറി ജനറൽ ടി. ആരിഫലി. ഇൻഡ്യാ മുന്നണിയുടെ നേതൃത്വത്തിൽ യെച്ചൂരിയുണ്ടായത് വളരെ സന്തോഷം പകരുന്നതായിരുന്നു. രാജ്യം പ്രയാസം അനുഭവിച്ചപ്പോഴെല്ലാം വിവിധ ആശയധാരകളിലുള്ളവരെ കൂട്ടിയിണക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ആരിഫലി പറഞ്ഞു.
യെച്ചൂരിയുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും രാജ്യത്തിനും ഉണ്ടായ നഷ്ടത്തിൽ ആരിഫലി ദുഃഖം രേഖപ്പെടുത്തി.