ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട്

കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് അലേർട്ട് പ്രഖ്യാപിച്ചത്

Update: 2022-04-29 15:26 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് അലേർട്ട് പ്രഖ്യാപിച്ചത്. നാളെ എറണാകുളം, മലപ്പുറം ജില്ലകളിലും മേയ് ഒന്നിന് മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ബാലുശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസിനു മുകളിൽ മരം വീണു. ബാലുശേരി വയലട റൂട്ടിൽ തോരാട് വെച്ചാണ് മരം വീണത്. വൈകീട്ട് ആറ് മണിയോടെയുണ്ടായ അപകടത്തിൽ ബസിന്റെ മുൻവശത്തെ ചില്ലുകൾ പൂർണമായും തകർന്നു. ആർക്കും പരുക്കില്ല.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Yellow alerts in two districts today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News