വഴിത്തർക്കം: യുവതിയെയും 75 വയസുള്ള അമ്മയെയും വീടുകയറി മർദിച്ചു

തമിഴ്‌നാട്ടിൽ നിന്നെത്തിയ മൂന്നുപേർ തന്നെ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു എന്ന് ഗീത പറയുന്നു

Update: 2023-08-16 07:25 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വീട് കയറി മർദിച്ചതായി പരാതി. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75) മകൾ ഗീത (46)എന്നിവരെയാണ് മർദിച്ചത്.  വഴിത്തർക്കത്തിന്റെ പേരിൽ ഗുണ്ടകൾ മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 

തമിഴ്‌നാട്ടിൽ നിന്നെത്തിയ മൂന്നുപേർ തന്നെ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു എന്ന് ഗീത പറയുന്നു. തടയാനെത്തിയ അമ്മയെയും മർദിച്ചു. കേസ് കൊടുത്തിട്ടും ഇതുവരെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. 

ഒരു മാസത്തിലേറെയായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് ഗീതയും അമ്മയും.  നാലുമാസത്തോളവുമായി അയൽവാസികളുമായി വഴിത്തർക്കം നിലനിന്നിരുന്നു. തുടർന്ന് കോടതിയെ സമീപിക്കുകയും കോടതി ഗീതയുടെ കുടുംബത്തിന് അനുകൂലമായി സ്റ്റേ അനുവദിക്കുകയും ചെയ്തിരുന്നു. കേസ് നിലനിൽക്കുന്നതിനിടെയാണ് മർദനമുണ്ടായത്. പിന്നിൽ അയൽവാസികൾ തന്നെയാണെന്നാണ് ഗീത പറയുന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News