നവകേരള സദസിൽ പൊലീസിന്റെ കരുതൽ; കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
കസ്റ്റഡിയിലായ കെഎസ്‌യു,യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു
Update: 2023-12-12 12:42 GMT
കോട്ടയം: നവകേരള സദസിന് മുന്നോടിയായി കോട്ടയത്ത് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലെടുത്തു. ഈരാറ്റുപേട്ട ,പൊൻകുന്നം ,കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായ കെഎസ്‌യു,യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.
ഇന്ന് കോട്ടയത്തെത്തിയ നവകേരള സദസ് മുണ്ടക്കയത്ത് യോഗം പൂർത്തിയാക്കിയിരുന്നു. ഇനി മൂന്നിടങ്ങളിൽ കൂടി യോഗങ്ങൾ നടക്കാനുണ്ട്. ഇതിന്റെ ഭാഗമായാണ് നടപടി. രാവിലെ മുണ്ടക്കയത്ത് നിന്ന് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. ആന്റോ ആന്റണി എംപിയുടെ ഓഫീസിൽ നിന്നാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് പൊൻകുന്നത്ത് നിന്ന് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.