നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ ബിഷപ്പിനെ പിന്തുണച്ച പാലാ യൂണിറ്റ് അധ്യക്ഷനെ തള്ളി യൂത്ത് കോണ്‍ഗ്രസ്

സംഘടനയോട് ആലോചിക്കാതെ പ്രാദേശിക യൂണിറ്റ് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിലപാടല്ല.

Update: 2021-09-09 18:26 GMT
Editor : Suhail | By : Web Desk
Advertising

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ മണ്ഡലം കമ്മിറ്റിയെ തള്ളി യൂത്ത് കോണ്‍ഗ്രസ്. ഏതു വിഷയത്തിലും യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് പറയേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. സംഘടനയോട് ആലോചിക്കാതെ പ്രാദേശിക യൂണിറ്റ് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിലപാടല്ലെന്നും അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു.

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കിയത്. പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടില്‍ ഉന്നയിച്ച നാര്‍കോട്ടിക് ജിഹാദ് സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ് പിന്തുണയുണ്ടാവില്ലെന്നും അത്തരം ശക്തികളെ എതിര്‍ക്കുമെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News