തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ

കടൽതീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്

Update: 2024-08-16 05:07 GMT
Advertising

തിരുവനന്തപുരം: മുട്ടത്തറയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 34 വയസ്സുള്ള ഷിബിലിയാണ് കൊല്ലപ്പെട്ടത്. കടൽതീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപ്പെടുത്തിയ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു.ഷിബിലിയുടെ സുഹൃത്തുക്കളായ ഇനാസ്, ഇനാദ് എന്നിവരാണ് കൊലപാതകം നടത്തിയത്.

ഇന്നലെ അർധരാത്രിയോടുകൂടി യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായെന്നും തുടർന്ന് യുവാവിനെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പ്രാഥമികവിവരം. നാട്ടുകാർ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. ശരീരത്തിൽ ആയുധം കൊണ്ടുള്ള മുറിവില്ലെന്ന് പൊലീസ് അറിയിച്ചു. അടിച്ചോ ചവിട്ടിയോ കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിൻ്റെ നിഗമനം. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News