'മ': ലൗ- ലെഗസി- ലിറ്ററേച്ചർ; മലപ്പുറത്തിന്റെ വൈവിധ്യങ്ങളുടെ ആഘോഷവുമായി യൂത്ത് ലീഗ്
2025 ജനുവരിയിൽ മലപ്പുറത്താണ് പരിപാടി.
മലപ്പുറം: മലപ്പുറത്തിന്റെ വൈവിധ്യങ്ങൾ ആഘോഷിക്കുന്ന 'മ': ലൗ- ലെഗസി- ലിറ്ററേച്ചർ എന്ന ശീർഷകത്തിൽ മലപ്പുറം ലിറ്ററേച്ചർ ആന്റ് കൾച്ചറൽ ഫെസ്റ്റിവലുമായി മുസ്‌ലിം യൂത്ത് ലീഗ്. 2025 ജനുവരിയിൽ മലപ്പുറത്താണ് പരിപാടി.
മലപ്പുറത്തിന്റെ ചരിത്രം, സാഹിത്യം, സംസ്കാരം തുടങ്ങി സർവ മേഖലകളെയും ആഴത്തിൽ സ്പർശിക്കുന്ന വിധത്തിലാണ് സാഹിത്യോത്സവമെന്ന് സംഘാടകർ അറിയിച്ചു. 'വൈവിധ്യങ്ങളെ ആഘോഷിക്കുന്നു' എന്ന പ്രമേയത്തിൽ ഫെസ്റ്റിവലിനു മുന്നോടിയായി വിവിധ പ്രീ-ഇവന്റ്സുകൾ സംവിധാനിച്ചിട്ടുണ്ട്.
ഒപ്പം മലപ്പുറത്തിന്റെ ചരിത്ര വർത്തമാനങ്ങൾ സമഗ്രമായി അന്വേഷിക്കുന്ന ചരിത്ര രചന, പ്രാദേശിക ചരിത്ര സമാഹരണം എന്നിവയും നടത്തും. അപരവൽക്കരണത്തിന്റെയും അപനിർമിതകളുടേയും കാലത്ത് മലപ്പുറത്തിന്റെ വൈവിധ്യങ്ങൾ ആഘോഷിക്കുന്ന ഫെസ്റ്റിവൽ ചേർന്നുനിൽപ്പിന്റെ പുതിയൊരു ഇടം തുറക്കുമെന്നും സംഘാടകർ പറഞ്ഞു.