വിദേശ തൊഴിലാളികളുടെ പെര്‍മിറ്റ് പുതുക്കാന്‍ പുതിയ ചട്ടവുമായി കുവെെത്ത്

രാജ്യത്തെ സ്വകാര്യ മേഖലയിൽ മാത്രം 65 നു മുകളിൽ പ്രായമുള്ള 23500 വിദേശികളാണുള്ളത്

Update: 2019-05-10 18:49 GMT
Advertising

കുവൈത്തിൽ 65 വയസ്സ് പൂർത്തിയായ വിദേശികൾക്ക് തൊഴിൽ പെർമിറ്റ് പുതുക്കാൻ ബിരുദം നിർബന്ധമാക്കുന്നു. സർവകലാശാല ബിരുദമില്ലാത്ത സാഹചര്യത്തിൽ 65 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശികളെ തൊഴിൽ വിസയിൽ തുടരാൻ അനുവദിക്കേണ്ടെന്നാണ് മാനവശേഷി വകുപ്പിന്റെ തീരുമാനം.

Full View

മാൻ പവർ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത്തരമൊരു നിർദേശം ഉയർന്നു വന്നത്. വിദേശികൾക്ക് പ്രായപരിധി നിശ്ചയിക്കണമെന്ന നിർദേശം ജനസംഖ്യാക്രമീകരണ നടപടികളുടെ ഭാഗമായി നേരത്തെ ഉയർന്നതാണ് സർക്കാർ മേഖലയിൽ ഇത് ഏറെക്കുറെ നടപ്പായിട്ടുമുണ്ട്.

എന്നാൽ സ്വകാര്യമേഖല ജീവനക്കാരിൽ സർവകലാശാല ബിരുദമുള്ളവരെ 65 വയസ്സ് കഴിഞ്ഞാലും ജോലിയിൽ തുടരാൻ അനുവദിക്കുന്ന രീതിയിൽ നിയമ പരിഷ്കരണം നടത്താനാണ് പുതിയ നീക്കം. ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് അധികം വൈകാതെ ഉണ്ടാകുമെന്ന സൂചനയാണ് പി.എ.എം.ആര്‍ വൃത്തങ്ങൾ നൽകുന്നത്.

സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയിൽ മാത്രം 65 നു മുകളിൽ പ്രായമുള്ള 23500 വിദേശികളാണുള്ളത്. ഇവരിൽ 10217 പേർക്ക് മാത്രമാണ് സര്വകലാശാലാബിരുദം ഉള്ളത് . പുതിയ നിബന്ധന നിയമമായാൽ പതിനായിരത്തിനടുത്ത് വിദേശികൾക്ക് ജോലി നഷ്ടമായേക്കും

Tags:    

Similar News