കേരള കോണ്‍ഗ്രസ് ലയന ചര്‍ച്ചകള്‍ സജീവമാകുന്നു
കെഎം മാണിയും പിസി തോമസും ജോണി നെല്ലൂരും ഫ്രാന്‍സിസ് ജോര്‍ജ്ജും കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടു. ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് കെഎം മാണി മുന്‍കൈ എടുക്കണമെന്ന് ജോണി നെല്ലൂര്‍
കേരള കോണ്‍ഗ്രസുകളുടെ പുനരേകീകരണ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന പിടി ചാക്കോ അനുസ്മരണ യോഗത്തില്‍ നേതാക്കള്‍ കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കണമെന്ന നിലപാട് സ്വീകരിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്.
മൂന്ന് മുന്നണികളിലായി ചിതറിക്കിടക്കുകയാണെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒന്നിക്കണമെന്ന നിലപാടാണ് പ്രധാന കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എല്ലാം ഉള്ളത്. പിടി ചാക്കോ അനുസ്മരണത്തില്‍ അതുകൊണ്ട് തന്നെയാണ് ഇക്കാര്യങ്ങള്‍ നേതാക്കള്‍ തുറന്ന് പറഞ്ഞത്. കേരള കോണ്‍ഗ്രസുകളുടെ ലയന സാധ്യതകള്‍ ഏറെയാണെന്ന് പറഞ്ഞ് പിസി തോമസ് ചര്‍ച്ചകള്‍ തുറന്നിട്ടപ്പോള്‍.
പ്രതിസന്ധികളെ അതിജീവിച്ച് ഒന്നിച്ച് നിന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ കേരള കോണ്‍ഗ്രസിന്റെ പ്രസക്തി വര്‍ദ്ധിക്കുമെന്ന് കെ എം മാണി പറഞ്ഞു. എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജിനും ഈ നിലപാട് തന്നെയാണ്. ലയനത്തിന് കെ എം മാണി മുന്‍കൈയെടുക്കണമെന്നായിരുന്നു ജോണി നെല്ലൂരിന്റെ നിലപാട്.
ബാലകൃഷ്ണ പിള്ളയക്കമുള്ളവരുടെ നിലപാടുകള്‍ ഇനി അറിയാനുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസുകള്‍ എല്ലാം പിരിച്ച് വിടണമെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ കൂടിയാണ് ലയന ചര്‍ച്ചകള്‍ വീണ്ടും സജീവമായത് എന്നതും ശ്രദ്ധേയമാണ്.