Writer - ഡോ. കേശവന്‍
കോഴിക്കോട് ആസ്റ്റർ മിംസിലെ കുട്ടികളുടെ കാൻസർ വിഭാഗം കൺസൽട്ടന്റ്, ബോൺമാരോ ട്രാൻസ്ഫ്യൂഷൻ സ്പഷലിസ്റ്റ്
മാതാപിതാക്കള്‍ സെല്‍ഫിയെടുക്കുന്ന തിരക്കില്‍ മൂന്ന് വയസുകാരി തടാകത്തില്‍ വീണ് മുങ്ങി മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം. മൃതദേഹം കണ്ടെത്തിയതോടെയാണ് തങ്ങള്‍ സെല്‍ഫിയെടുക്കുന്ന തിരക്കില്‍ ശ്രദ്ധ കിട്ടാതെയാണ് കുട്ടി വെള്ളത്തില്‍ വീണതെന്ന് മാതാപിതാക്കള്‍ അറിയുന്നത്.
കുട്ടിയെ കാണാതായതോടെ ആരോ തട്ടിക്കൊണ്ടുപോയതാകുമെന്ന നിഗമനത്തില്‍ ഇവര്‍ പരാതിയും നല്‍കിയിരുന്നു. ഇതോടെ അഗ്നിശമനസേനാംഗങ്ങളാണ് കുട്ടിയുടെ മൃതദേഹം തടാകത്തില്‍ നിന്നും കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. കുട്ടിയുടേത് മുങ്ങിമരണം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
''കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. രാത്രി രണ്ടു മക്കളോടൊപ്പം പൂന്തോട്ടത്തിൽ എത്തിയതായിരുന്നു മാതാപിതാക്കള്‍. കുട്ടികൾ കളിക്കുമ്പോൾ ഇവര്‍ അൽപം അകലേക്ക് പോയിരുന്നു. ഇതിനിടയിലാണ് കുട്ടി തടാകത്തിനടുത്തേക്ക് പോയത്. തുടര്‍ന്ന് വെള്ളത്തില്‍ വീഴുകയായിരുന്നു." പൊലീസ് ഓഫീസര്‍ പറയുന്നു.
കുട്ടികൾ പൂന്തോട്ടത്തിൽ കളിക്കുന്ന സമയത്ത് തങ്ങള്‍ ഫോട്ടോകളും സെല്‍ഫിയും എടുക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. അതിനിടയില്‍ കുട്ടി എപ്പോഴാണ് തടാകത്തിനടുത്തേക്ക് പോയതെന്ന് ഇവര്‍ക്ക് അറിയില്ല.