പ്ലൈവുഡ് നിര്‍മാണ മേഖലയില്‍ വ്യാപക നികുതി വെട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

നിര്‍ധനരായ പലരുടെയും തിരിച്ചറിയില്‍ രേഖകള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ വഴി ജിഎസ്ടി രജിസ്ട്രേഷന്‍ നടത്തി വ്യാജ ബില്ലുണ്ടാക്കുന്നത്.

Update: 2018-08-06 13:15 GMT
കച്ചവടക്കാര്‍ അമിതലാഭമെടുക്കുന്നത് കേരളം ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കും
Advertising

പ്ലൈവുഡ് നിര്‍മാണ മേഖലയില്‍ വ്യാപക നികുതി വെട്ടിപ്പ്. ജിഎസ്ടി നിലവില്‍ വന്ന ശേഷം വ്യാജ ബില്ലുകളുണ്ടാക്കിയാണ് തട്ടിപ്പു നടത്തുന്നത്. നിര്‍ധനരായ പലരുടെയും തിരിച്ചറിയില്‍ രേഖകള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ വഴി ജിഎസ്ടി രജിസ്ട്രേഷന്‍ നടത്തി വ്യാജ ബില്ലുണ്ടാക്കുന്നത്. പെരുമ്പാവൂരില്‍ നികുതി വെട്ടിപ്പ് നടത്തുന്ന മുഖ്യ സൂത്രധാരന്‍ പിടിസി നിഷാദിനെ സെന്‍ട്രല്‍ എക്സൈസ് പിടികൂടി.

ജിഎസ്ടി രജിസ്ട്രേഷന് ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. പാന്‍ നമ്പറും ,തിരിച്ചറിയില്‍ രേഖകളും, സ്ഥാപത്തിന്റെ അഡ്രസും കാണിച്ചാല്‍ മതിയാകും. മൂന്ന് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പരിശോധന നടത്തണം. പലകാരണങ്ങള്‍ കൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനാവില്ല. അതിനാല്‍ മൂന്ന് ദിവസം കഴിയുമ്പോള്‍ നമ്പര്‍ ലഭിക്കും. ആ രജിസ്ട്രേഷന്‍ നമ്പറില്‍ ബില്ലുണ്ടാക്കിയാണ് നികുതി വെട്ടിപ്പ് നടത്തുന്നത്.

Tags:    

Similar News