രാഗേഷ് അസ്താനയുടെ നിയമനം: സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി
രാഗേഷ് അസ്താനയെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി.
രാഗേഷ് അസ്താനയെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. നിയമനം ചോദ്യം ചെയ്ത് എന്‍ജിഓ കോമണ്‍ കോസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. ഡിസംബര്‍ പതിനഞ്ചികം വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐ ഡയറക്ടറെ തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം വിളിക്കാതെ, കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി അസ്താനക്ക് ഇടക്കാല ചുമതല നല്‍കുകയായിരുന്നുവെന്നാണ് ഹരജിയിലെ വാദം.
ഗോധ്ര ട്രെയിന്‍ തീവെപ്പ് സംഭവം അന്വേഷിച്ച പ്രത്യേക സംഘത്തിന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥനാണ് അസ്താന. അതിനാല്‍ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രീയ താത്പര്യമുണ്ടെന്ന് പരാതിയുണ്ട്. സ്പെഷ്യല്‍ ഡയറക്ടര്‍ ആര്‍ കെ ദത്തയെ നവംബര്‍ 30ന് സ്ഥലം മാറ്റിയത് ദുരൂഹമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.