ഉത്തരാഖണ്ഡ്, ജെഎന്‍യു: സഭ ഇന്നും സ്തംഭിച്ചു

Update: 2017-04-21 02:47 GMT
Editor : admin
ഉത്തരാഖണ്ഡ്, ജെഎന്‍യു: സഭ ഇന്നും സ്തംഭിച്ചു
Advertising

ഉത്തരാഖണ്ഡ് വിഷയത്തില്‍ രാജ്യസഭ ഇന്നും സ്തംഭിച്ചു.

ഉത്തരാഖണ്ഡ് വിഷയത്തില്‍ രാജ്യസഭ ഇന്നും സ്തംഭിച്ചു. വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. രാജ്യസഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി.

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ ഇന്നലെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ലോക്സഭയില്‍ ചോദ്യോത്തര വേളയോട് സഹകരിച്ച പ്രതിപക്ഷം രാജ്യസഭ കേന്ദ്രീകരിച്ച് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. അതിനെ തുടര്‍ന്ന് ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് ഡി രാജ നോട്ടീസ് നല്‍കി. വിഷയം സിപിഎമ്മും കോണ്‍ഗ്രസും ഏറ്റെ‌ടുത്തതോടെ രാജ്യസഭ ബഹളത്തില്‍ മുങ്ങി. ബഹളത്തിനിടെ ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് അരുണ്‍ ജയ്റ്റിലിയുടെ പരാമര്‍ശത്തോ‌ടെ പ്രതിപക്ഷം ന‌ടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

പ്രതിപക്ഷ ബഹളത്തെ തു‌ടര്‍ന്ന് 12 മണി വരെ നിര്‍ത്തിവെച്ച രാജ്യസഭ പിന്നീട് പുനരാംരംഭിച്ചെങ്കിലും സഭാ നടപടികളുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സഭ വീണ്ടും നിര്‍ത്തിവെച്ചു. ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യാതെ മറ്റ് സഭാ നടപടികളുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News