വിവാഹവേഷത്തില്‍ വിദേശകാര്യമന്ത്രി; സുഷമാസ്വരാജിന്റെ വിവാഹദിനത്തിലെ ഫോട്ടോ വൈറലാകുന്നു

Update: 2017-06-22 18:11 GMT
വിവാഹവേഷത്തില്‍ വിദേശകാര്യമന്ത്രി; സുഷമാസ്വരാജിന്റെ വിവാഹദിനത്തിലെ ഫോട്ടോ വൈറലാകുന്നു
Advertising

വിവാഹവേഷത്തില്‍ ഭര്‍ത്താവുമൊന്നിച്ചുള്ള ഒരു ഫോട്ടോയാണ് അവര്‍ ഇന്നലെ ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തത്.

ട്വിറ്ററില്‍ സജീവമാണ് എപ്പോഴും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിന് നവസമൂഹമാധ്യമം എന്ന നിലയില്‍ ട്വിറ്ററിന്റെ സാധ്യതകളെ പോസിറ്റീവായി ഉപയോഗിക്കുന്ന കേന്ദ്രമന്ത്രിയാണവര്‍. എന്നാല്‍ ഇന്നലത്തെ സുഷമസ്വരാജിന്‍റെ ഒരു ട്വീറ്റ് പതിവിലധികം വൈറലാകുകയാണ് ഇപ്പോള്‍.

വിവാഹവേഷത്തില്‍ ഭര്‍ത്താവുമൊന്നിച്ചുള്ള ഒരു ഫോട്ടോയാണ് അവര്‍ ഇന്നലെ ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തത്. ജൂലൈ 13 ആയ ഇന്നലെ അവരുടെ വിവാഹവാര്‍ഷികമായിരുന്നു. അ‍ഞ്ച് മില്യണിനടുത്തുള്ള ഫോളോവേഴ്സിന്‍റെ ആശംസകള്‍ ആ ട്വീറ്റ് ഏറ്റുവാങ്ങി.

മിസോറാം ഗവര്‍ണര്‍ ആയ സ്വരാജ് കൌശല്‍ ആണ് സുഷമ സ്വരാജിന്റെ ഭര്‍ത്താവ്.

Thanks for your greetings and good wishes on our wedding anniversary. @sushmaswaraj & @GovernorSwaraj pic.twitter.com/d80OTAiMjc

— Sushma Swaraj (@SushmaSwaraj) July 13, 2016

Tags:    

Similar News