സല്‍മാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ കുറിച്ച് ഷാരൂഖിന് പറയാനുള്ളത്..
സല്‍മാന്‍ ഖാന്റെ വിവാദമായ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് തന്ത്രപരമായ മറുപടിയുമായി ഷാരൂഖ് ഖാന്‍.
സല്‍മാന്‍ ഖാന്റെ വിവാദമായ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് തന്ത്രപരമായ മറുപടിയുമായി ഷാരൂഖ് ഖാന്‍. കഴിഞ്ഞ കാലത്ത് താന്‍ ഉചിതമല്ലാത്ത പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ ഷാരൂഖ്, മറ്റുള്ളവരുടെ പ്രസ്താവനകള്‍ വിലയിരുത്താനില്ലെന്ന് വ്യക്തമാക്കി.
മറ്റുള്ളവരുടെ പ്രസ്താവനകളില്‍ വിധി പറയാന്‍ താന്‍ ആളല്ല. അത്തരം പരാമര്‍ശങ്ങളില്‍ പക്ഷം പിടിക്കാനോ വിമര്‍ശിക്കാനോ ഇല്ലെന്നും ഷാരൂഖ് വിശദീകരിച്ചു. അസഹിഷ്ണുതാ പരാമര്‍ശം വിവാദമായതില്‍ പിന്നെ ഷാരൂഖ് വളരെ ശ്രദ്ധിച്ചു മാത്രമേ വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാറുള്ളൂ. അസഹിഷ്ണുതാ പരാമര്‍ശത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമകള്‍ ബഹിഷ്കരിക്കാന്‍ വരെ ആഹ്വാനമുണ്ടായിരുന്നു.
പുതിയ ചിത്രമായ സുല്‍ത്താന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവേയാണ് സല്‍മാന്‍ വിവാദ പരാമര്‍ശം നടത്തിയത്. സിനിമാ ചിത്രീകരണം കഴിഞ്ഞപ്പോള്‍ താന്‍ ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ അവസ്ഥയിലായി എന്നായിരുന്നു പരാമര്‍ശം. പരാമര്‍ശത്തില്‍ സല്‍മാന്‍ മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷൂട്ടിങ് കഴിഞ്ഞ് ഒരടി പോലും നടക്കാന്‍ കഴിയാത്ത വിധം ശാരീരികമായി താന്‍ തളര്‍ന്നിരുന്നു എന്നാണ് അര്‍ഥമാക്കിയത് എന്നായിരുന്നു സല്‍മാന്റെ വിശദീകരണം. പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ സല്‍മാന്‍ തയ്യാറായില്ല.