നരേന്ദ്ര മോദിയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം തുടരുന്നു
വാണിജ്യം, വിനിമയ ബന്ധം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ കൂടികാഴ്ചകള്‍ ഇന്ന് നടക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം തുടരുന്നു. വാണിജ്യം വിനിമയ ബന്ധം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ കൂടിക്കാഴ്ചകളും ഇന്ന് നടക്കും.ഫ്രിറ്റോറിയ, ജൊഹന്നസ്ബര്‍ഗ്, ദര്‍ബന്‍ തുടങ്ങിയ നഗരങ്ങളിലെ വിവിധ ചടങ്ങുകളിലും പ്രധാനമന്ത്രി സംബന്ധിക്കും.
ഇന്ത്യ ആഫ്രിക്ക സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം ഇന്നും തുടരും. ഫ്രിറ്റോറിയയില്‍ മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ചരിത്ര സ്മാരകങ്ങള്‍ മോദി സന്ദര്‍ശിക്കും. ജൊഹന്നസ്ബര്‍ഗ്, ദര്‍ബന്‍ തുടങ്ങിയ നഗരങ്ങളിലെ വിവിധ ചടങ്ങുകളിലും പ്രധാനമന്ത്രി സംബന്ധിക്കും.ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതിനാവശ്യമായ കൂടിക്കാഴ്ചക്കളും നടത്തിയേക്കും.
അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ പരിഹാരം കാണല്‍, ഭീകരവാദം തടയല്‍, പ്രതിരോധ മേഖല തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു വന്നേക്കാം. ഇന്ന് വൈകീട്ട് ടാന്‍സാനിയക്ക് തിരിക്കുന്ന പ്രധാനമന്ത്രി കെനിയയും സന്ദര്‍ശിച്ച ശേഷം തിങ്കളാഴ്ച്ച ഇന്ത്യയിലേക്ക് മടങ്ങും.
രാജ്യത്താകമാനം ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെയുണ്ടായ ആക്രമണം ഇന്ത്യ - ദക്ഷിണാഫ്രിക്ക ബന്ധത്തില്‍ പോറല്‍ വീഴ്ത്തിയിരുന്നു.ഇക്കാര്യത്തില്‍ പരിഹാരം കാണുന്നതിനും വാണിജ്യ വിനിമയ ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം ഉപകരിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.