തടവുകാരന്റെ മരണം: ഇന്ത്യക്ക് പാകിസ്ഥാന്റെ വിമര്‍ശം
എല്ലാ കാര്യങ്ങളെയും സംശയത്തോടെ സമീപിക്കുന്നത് ഉചിതമല്ലെന്ന് പാക്കിസ്താന്‍ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. കൃപാല്‍ സിങിന്‍റെ മരണ കാരണം ഹൃദയാഘാതമാണെന്ന വിശദീകരണവും പാക്കിസ്താന്‍ ആവര്‍ത്തിച്ചു.
പാക് ജയില്‍ ഇന്ത്യന്‍ തടവുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യക്ക് പാകിസ്ഥാന്റെ വിമര്‍ശം. എല്ലാ കാര്യങ്ങളെയും സംശയത്തോടെ സമീപിക്കുന്നത് ഉചിതമല്ലെന്ന് പാക്കിസ്താന്‍ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
കൃപാല്‍ സിങിന്‍റെ മരണ കാരണം ഹൃദയാഘാതമാണെന്ന വിശദീകരണവും പാക്കിസ്താന്‍ ആവര്‍ത്തിച്ചു. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള കിര്‍പാല്‍ സിങ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചെന്ന വിവരം കഴിഞ്ഞ തിങ്കളാഴ്ചയാണ് പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചത്.
മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് മരണം സംബന്ധിച്ചുള്ള വിവരങ്ങളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ത്യ ആവശ്യപ്പെട്ടത്. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ കൃപാലിന്റെ മരണം സംഭവിച്ചു എന്നാണ് പാക് അധികൃതരുടെ വിശദീകരണം.
എന്തിനെയും സംശത്തോടെ സമീപിക്കുന്നതും ഗൂഢാലോചന നടന്നതായി ആരോപിക്കുന്നതും ഉചിതമല്ലെന്നും മറുപടിയില്‍ പറയുന്നു. മരണം സംബന്ധിചും മൃതദേഹം കൈമാറുന്നതു സംബന്ധിച്ചും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറുമായി ആശയവിനിമയം നടത്തിയിരുന്നു എന്നും പാകിസ്താന്‍ മറുപടിയില്‍ പറയുന്നു.
അതേസമയം 2013ല്‍ ഇന്ത്യന്‍ തടവുകാരനായ സരബ് ജിത്ത് സിംഗിനെ സഹതടവുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയതുപോലെതന്നെയാണ് കൃപാലും കൊല്ലപ്പട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹം വിട്ടുകിട്ടണമെന്നും ജന്മനാടായ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ സംസ്കാര ചടങ്ങുകള്‍ നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
1991ല്‍ ഫൈസലാബാദ് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ബോംബ് സ്ഫോടനത്തിലും ഭീകവാദ പ്രവര്‍ത്തനങ്ങളിലും പങ്കുണ്ടെന്ന ആരോപണമായിരുന്നു ഇരുപതു വര്‍ഷത്തിലധികമായി പാക്കിസ്താനിലെ കോട്ട് ലക്പത്ത് ജയിലില്‍ കഴിയുകയായിരുന്ന കൃപാല്‍ സിങിനുമേലുണ്ടായിരുന്നത്.