യുപിയില്‍ ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ പൊലീസുകാരെ നിയമിക്കണം; ബി.ജെ.പി
യുപിയില്‍ അവസാന ഘട്ട തെരഞ്ഞെടുപ്പുകളില്‍ ഇത് നടപ്പില്‍ വരുത്തണമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ബുര്‍ഖ ധരിച്ച് പോളിങ് ബൂത്തിലേക്കെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ പൊലീസുകാരെ നിയമിക്കണമെന്ന് ബി.ജെപി. യുപിയില്‍ അവസാന രണ്ടു ഘട്ട തെരഞ്ഞെടുപ്പില്‍ ഇത് നടപ്പില്‍ വരുത്തണമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളായ ജെ.പി.എസ് റാത്തോര്‍, കുല്‍ദീപ് പാട്ടി ത്രിപാഡി എന്നിവരാണ് ഇതു സംബന്ധിച്ച് തെരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ചത്. ബുര്‍ഖ ധരിച്ച് നിരവധി സ്ത്രീകളാണ് വോട്ട് ചെയ്യാനെത്തുന്നത്. ഇത് കള്ള വോട്ടിന് ഇടയാക്കുന്നുണ്ട്,
വനിതാ പൊലീസുകാരെ നിയമിച്ചാല്‍ വ്യാജ വോട്ട് ചെയ്യുന്നത് തടയാനാവുമെന്നും ഇവര്‍ കത്തിലൂടെ വ്യക്തമാക്കുന്നു. നാളെയും എട്ടാം തീയതിയുമാണ് യു.പി തെരഞ്ഞെടുപ്പിലെ അവസാന രണ്ടു ഘട്ടങ്ങള്‍. മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് വോട്ടെടുപ്പ് നടക്കാനുള്ളത്. അതേസമയം ബി.ജെ.പിയുടെ നീക്കത്തിനെതിരെ വിവിധ മുസ് ലിം സംഘടനകള്‍ രംഗത്തെത്തി.
വര്‍ഗീയ ധ്രുവീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് മഹിള മുസ്‍ലിം പേര്‍ണല്‍ ബോര്‍ഡ് അംഗം പറഞ്ഞു. ഇതുവരെ നല്ല നിലയിലാണ് യുപിയില്‍ തെരഞ്ഞെടുപ്പ് അവസാനിച്ചത്, അവസാന ഘട്ടത്തില്‍ ഇത്തരം വിചിത്ര ആവശ്യങ്ങളുമായി ബി.ജെ.പി രംഗത്ത് എത്തുന്നത് ദുരുദ്ദേശപരമാണെന്നും അവര്‍ പറഞ്ഞു. 403 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് പതിനൊന്നിനാണ്.