സാമ്പത്തിക വളര്‍ച്ചയിലുണ്ടായ വന്‍ ഇടിവ് മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി
വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പദവി ഇന്ത്യക്ക് നഷ്ടമാവുമെന്നുറപ്പായി
മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയാവുകയാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ വന്‍ ഇടിവ്. വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി താഴ്ന്നതോടെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പദവി ഇന്ത്യക്ക് നഷ്ടമാവുമെന്നുറപ്പായി. നിര്‍മ്മാണം,ഉല്‍പാദനം ,വ്യാപാരം എന്നീ മേഖലകള്‍ക്കാണ് പോയവര്‍ഷം ഏറ്റവും കൂടുതല്‍ തളര്‍ച്ച നേരിട്ടത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണ് ഇപ്പോഴത്തേത് . നോട്ട് നിരോധം ഇന്ത്യന്‍ സമ്പത് വ്യവസ്ഥക്കേല്‍പിച്ചത് താല്‍ക്കാലികമായതോ നേരിയതോ ആയ പ്രത്യാഘാതമല്ലെന്നും ഈ നിരക്ക് സൂചിപ്പിക്കുന്നുണ്ട്. നോട്ട് നിരോധം നടപ്പാക്കിയ കാലമായ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 7 ശതമാനായിരുന്നു വളര്‍ച്ച. ഇതാണ് 4 ആം പദത്തില്‍ 6.1 ആയി ആണ് ഇടിഞ്ഞത്. നിര്‍മ്മാണം, ഉല്‍പാദനം കാര്‍ഷികം, സേവനം തുടങ്ങി എല്ലാ മേഖലകളിലും തളര്‍ച്ച നേരിട്ടിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിലും ഈ തരംഗം സമ്ത് വ്യവസ്ഥയിലുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ജൂലൈ മുതല്‍ ഏകീകൃത നികുതി സമ്പ്രദായമായ ജി. എസ്ടി കേന്ദ്ര നടപ്പാക്കാനിരിക്കുകയാണ്.ഇതോടെ വരുമാനത്തിലുണ്ടാകുന്ന ഇടിവ് സാമ്പത്തിക രംഗത്തെ വീണ്ടും തളര്‍ത്തുമെന്നതും സര്‍ക്കാരിന തലവേദന സൃഷിക്കുന്നുണ്ട്.