കൃപാല്‍ സിങിന്‍റെ മൃതദേഹം കൈമാറി; ഹൃദയവും വയറും കാണാനില്ല

Update: 2018-04-13 15:04 GMT
Editor : admin
കൃപാല്‍ സിങിന്‍റെ മൃതദേഹം കൈമാറി; ഹൃദയവും വയറും കാണാനില്ല
Advertising

കൃപാല്‍ സിങ് ക്രൂരമായ പീഡനത്തെ തുടര്‍ന്നാണ് മരണമടഞ്ഞതെന്നും കാര്‍ഡിയാക് അറസ്റ്റാണ് മരണകാരണമെന്ന പാകിസ്താന്‍ വാദം വിശ്വസനീയമല്ലെന്നും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍

പാകിസ്താനില്‍ തടവിലിരിക്കെ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഇന്ത്യക്കാരനായ കൃപാല്‍ സിങിന്‍റെ മൃതദേഹം ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറി. ഹൃദയവും വയറുമില്ലാതെയാണ് മൃതദേഹം കൈമാറിയിട്ടുള്ളത്.

ഹൃദയ, ഉദയ ഭാഗങ്ങള്‍ നഷ്ടമായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് അമൃതസര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ ബിഎസ് ബാല്‍ വ്യക്തമാക്കി. എന്നാല്‍ മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോയായ പരിക്കുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൃപാല്‍ സിങ് ക്രൂരമായ പീഡനത്തെ തുടര്‍ന്നാണ് മരണമടഞ്ഞതെന്നും കാര്‍ഡിയാക് അറസ്റ്റാണ് മരണകാരണമെന്ന പാകിസ്താന്‍ വാദം വിശ്വസനീയമല്ലെന്നും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News