പാക് കലാകാരന്മാര്‍ തീവ്രവാദികളല്ല: സല്‍മാന്‍ ഖാന്‍
പാക് സിനിമാ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ സല്‍മാന്‍ ഖാന്‍
പാക് സിനിമാ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. പാക് സിനിമാ താരങ്ങള്‍ തീവ്രവാദികളല്ലെന്നും അവര്‍ കലാകാരന്മാരാണെന്നും സല്‍മാന്‍ പറഞ്ഞു. തീവ്രവാദവും കലയും തമ്മില്‍ ബന്ധമില്ല. നിയമപരമായ അനുമതിയോടെയാണ് അവര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നതെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.
തീവ്രവാദത്തിനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയത് ശരിയായ നീക്കമാണെന്നും സല്‍മാന്‍ പറഞ്ഞു. സമാധാനവും സഹവര്‍ത്തിത്വവുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യ - പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ട് ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന (ഐഎംപിപിഎ) വിലക്ക് ഏര്‍പ്പെടുത്തിയത്. പുതുതായി ചിത്രീകരണം ആരംഭിക്കുന്ന ഒരു ഇന്ത്യന്‍ ചിത്രത്തിലും പാക് താരങ്ങളെ അഭിനയിപ്പിക്കരുതെന്നാണ് സംഘടനയുടെ നിലപാട്.