രാജി സന്നദ്ധത അറിയിച്ച് ആം ആദ് മി പാര്‍ട്ടി നേതാക്കള്‍

Update: 2018-04-21 16:37 GMT
Editor : Subin
രാജി സന്നദ്ധത അറിയിച്ച് ആം ആദ് മി പാര്‍ട്ടി നേതാക്കള്‍
Advertising

എഎപിയെ രാഷ്ട്രപതി പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്ണ്യ സ്വാമിയും സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍കണ്‌ഠേയ കട്ജുവും രംഗത്തെത്തി. 

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ആം ആദ് മി പാര്‍ട്ടിയിലും രാജി ബഹളം. പഞ്ചാബ് എഎപി നേതാവ് സജ്ഞയ് സിംഗ് ഉള്‍പെടെ രണ്ട് പേരാണ് പുതുതായി രാജിസന്നദ്ധത അറിയിച്ചത്. എഎപിയെ രാഷ്ട്രപതി പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്ണ്യ സ്വാമിയും സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍കണ്‌ഠേയ കട്ജുവും രംഗത്തെത്തി.

ഡല്‍ഹി മുനിസിപ്പില്‍ കേര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞടുപ്പില്‍ ജനവിധി എതിരായതോടെ സംസ്ഥാന കോണ്‍ഗ്രസ്സ് നേതാക്കളായ അജയ്മാക്കന്‍, പിസി ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയിലും നേതാക്കള്‍ രാജിക്കൊരുങ്ങുന്നത്. പഞ്ചാബ് ചുമതലയുള്ള മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ്, പഞ്ചാബ് നിരീക്ഷകന്‍മാരിലൊരാളായ ദുഘേഷ് പതക് തുടങ്ങിയവരാണ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്, ഇതോടെ തെരഞ്ഞടുപ്പ് ഫലവും പാര്‍ട്ടിയിലെ സ്ഥിതിഗതികളും ചര്‍ച്ച ചെയ്യാന്‍ എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു.

അതിനിടെ ഡല്‍ഹി എം സി ഡി തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ആംആദ്മി പാര്‍ട്ടിയെ രാഷ്ട്രപതി പിരിച്ച് വിടണമെന്ന ആവശ്യവുമായി സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍കണ്‌ഠേയ കട്ജുവും ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും രംഗത്തെത്തി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News