ആംആദ്മി സര്‍ക്കാരിന് തിരിച്ചടി; ഭരണ ചുമതല ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക്

Update: 2018-04-27 12:25 GMT
Editor : Ubaid
ആംആദ്മി സര്‍ക്കാരിന് തിരിച്ചടി; ഭരണ ചുമതല ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക്
Advertising

പോലീസ്, ഭൂമി, നിയമം എന്നീ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.

ഡല്‍ഹി സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജംങ് ആണെന്ന് ഡല്‍ഹി ഹൈക്കോടതി. ലഫ്റ്റനന്റ് ഗവര്‍ണരുടെ അധികാരത്തെ ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹരജിയിലാണ് വിധി.

സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാനമായ തീരുമാനങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടതോടെയാണ് കേന്ദ്രസര്‍ക്കാരുമായുള്ള അധികാരത്തര്‍ക്കം ആരംഭിച്ചത്. ഡല്‍ഹി പോലീസ്, ഉദ്യോഗസ്ഥ നിയമനം, ഭൂമി ഇടപാടുകള്‍ എന്നിവയില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ റദ്ദാക്കിയതോടെയാണ് ആം ആദ്മി പാര്‍ട്ടി കോടതിയെ സമീപിച്ചത്. ഹരജി തള്ളിയ കോടതി ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ മന്ത്രി സഭക്ക് തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്ന് വ്യക്തമാക്കി. കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി

ലഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഡല്‍ഹി പൂര്‍ണ സംസ്ഥാനപരിധിയില്‍ വരാത്തതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News