ജെ.എന്‍.യു പീഡനം; ഐസ നേതാവ് കീഴടങ്ങി

Update: 2018-04-27 11:15 GMT
ജെ.എന്‍.യു പീഡനം; ഐസ നേതാവ് കീഴടങ്ങി
Advertising

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗവേഷക വിദ്യാര്‍ഥി ആവശ്യപ്പെട്ട സിനിമയുടെ സീഡി തന്റെ പക്കലുണ്ടെന്നും പെന്‍ഡ്രൈവില്‍ പകര്‍ത്തിക്കൊടുക്കാമെന്നും പറഞ്ഞ് രത്തന്‍ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ വരുത്തുകയായിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിദ്യാര്‍ഥി നേതാവ് കീഴടങ്ങി. പ്രമുഖ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) മുന്‍ നേതാവ് അന്‍മോല്‍ രത്തനാണ് കീഴടങ്ങിയത്. അഭിഭാഷകനോടൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയാണ് രത്തന്‍ കീഴടങ്ങിയത്. ബലാത്സംഗ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന രത്തനെ പിടികൂടാന്‍ അഞ്ചംഗ അന്വേഷണ സംഘത്തെ ഡല്‍ഹി പൊലീസ് നിയോഗിച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം രത്തനെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗവേഷക വിദ്യാര്‍ഥി ആവശ്യപ്പെട്ട സിനിമയുടെ സീഡി തന്റെ പക്കലുണ്ടെന്നും പെന്‍ഡ്രൈവില്‍ പകര്‍ത്തിക്കൊടുക്കാമെന്നും പറഞ്ഞ് രത്തന്‍ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ വരുത്തുകയായിരുന്നു. സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ രത്തന്‍ തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. ഇന്നലെ അവര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെയും മൊഴി നല്‍കിയിരുന്നു. താന്‍ ആവശ്യപ്പെട്ട സിനിമയുടെ പകര്‍പ്പ് നല്‍കാമെന്ന് പറഞ്ഞ് ശനിയാഴ്ച ഹോസ്റ്റല്‍ മുറിയിലേക്ക് കൊണ്ടുപോയ രത്തന്‍ മയക്കുമരുന്ന് നല്‍കിയ പാനീയം നല്‍കിയെന്നും അതു കഴിച്ച് അബോധാവസ്ഥയിലായ തന്നെ മാനഭംഗപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. ഇതോടെ ഒളിവില്‍ പോയ രത്തനെ ഇടത് അനുകൂല സംഘടനയായ ഐസയില്‍ നിന്ന് പുറത്താക്കിയിരുന്നു.സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വസന്ത്കുഞ്ച് പൊലീസ് സ്‌റ്റേഷനില്‍ 28കാരിയായ പിഎച്ച്.ഡി വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ പറയുന്നു.

Tags:    

Similar News