മോദിയുടെ വാക്കിന് പുല്ലുവില; ജാര്‍ഖണ്ഡില്‍ ബീഫ് കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു

Update: 2018-04-27 15:18 GMT
Editor : Ubaid
മോദിയുടെ വാക്കിന് പുല്ലുവില; ജാര്‍ഖണ്ഡില്‍ ബീഫ് കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു
Advertising

അലീമുദ്ധീന്‍ അസ്ഗര്‍ അന്‍സാരി എന്നയാളെയാണ് ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ച് കൊന്നത്

ജാര്‍ഖണ്ഡിലെ രാംഘഢില്‍ ബീഫ് കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. അലീമുദ്ധീന്‍ അസ്ഗര്‍ അന്‍സാരി എന്നയാളെയാണ് ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ച് കൊന്നത്. മാരുതി വാനില്‍ സഞ്ചരിക്കുകയായിരുന്ന അലീമുദ്ധീനെ ബജര്‍തണ്ഡ് ഗ്രാമത്തില്‍വെച്ച് ഒരുകൂട്ടം ആള്‍ക്കാര്‍ തടഞ്ഞുവെക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അക്രമികള്‍ വാഹനത്തിന് തീയിടുകയും ചെയ്തു. സ്ഥലത്ത് പൊലീസെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പശുവിന്‍റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് കൊലപാതകം. .

Full View

ഗോമാംസത്തിന്‍റെ പേരിലുള്ള ജനക്കൂട്ട കൊലപാതങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം നോട്ട് ഇന്‍ മൈ നെയിം എന്ന പേരില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ വന്‍ജനപങ്കാളിത്തമുണ്ടായി. ‌പ്രതിഷേധ കൂട്ടായ്മയില്‍ രാഷ്ട്രീയ - സാംസ്കാരിക - സാമൂഹിക മേഖലയില്‍ നിന്നുള്ളവരടക്കം നിരവധി പേര്‍ പങ്കെടുത്തു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഗോമാംസത്തിന്‍റെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ ഇരകളായവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും കൂട്ടായ്മക്കെത്തിയിരുന്നു.

ഇത്തരം പ്രതിഷേധങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നതിനിടെ, പ്രധാനമന്ത്രി മൌനം വെടിഞ്ഞ് പ്രതികരിച്ചതിനിടെയാണ് ഗോമാംസത്തിന്‍റെ പേരില്‍ വീണ്ടും കൊല നടന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News